കാസര്‍കോട്: പരവനടുക്കത്ത് ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ താമസിക്കുന്ന വയോധികദമ്പതിമാരെ കത്തിമുനയില്‍ നിര്‍ത്തി മൂന്നംഗ മുഖംമൂടി സംഘം വജ്രംപതിച്ച കമ്മല്‍ ഉള്‍പ്പെടെ എട്ടുപവൻ കവര്‍ന്നു.
മുഖംമൂടി ധരിച്ച സംഘം വീടിന്റെ പിറകുവശത്തെ ഓടിളക്കി നേരത്തേ അകത്ത് കയറിപ്പറ്റിയതായാണ് സംശയിക്കുന്നത്. കുഞ്ഞിക്കണ്ണൻ നമ്പ്യാര്‍ ശൗചാലയത്തിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബഹളംകേട്ട് തങ്കമണി മുറിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൈകള്‍ തുണികൊണ്ട് കെട്ടി കത്തിമുനയില്‍ നിര്‍ത്തിയ ഭര്‍ത്താവിനെ കണ്ടത്.
പണവും സ്വര്ണവുമെടുക്കാൻ ആംഗ്യത്തിലൂടെ അവര്‍ തങ്കമണിയോട് ആവശ്യപ്പെട്ടു. കത്തിമുന തനിക്കുനേരേ വന്നപ്പോള്‍ അവര്‍ സ്വര്‍ണവള ഊരിനല്‍കി. പിന്നാലെ മുറിയിലും മുകള്‍നിലയിലും അലമാരകളിലുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കി സംഘം രക്ഷപ്പെട്ടു. മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന ഗോപാലകൃഷ്ണൻ പുറത്തിറങ്ങി ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി.ബിജോയ്, ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് :ഡിവൈ.എസ്.പി. വി.വി.മനോജ്, ഇൻസ്പെക്ടര്‍മാരായ ടി.ഉത്തംദാസ്, യു.പി.വിപിൻ, വി.ഉണ്ണികൃഷ്ണൻ എന്നിവരും ഫൊറൻസിക്, ഡോഗ് സ്ക്വാഡ് വിഭാഗവും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബേക്കല്‍ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.