സ്ത്രീധനം ഒരു കാരണവശാലും ആവശ്യപ്പെടാനാവില്ല'; റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം,,

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. ഡോ. ഷഹന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

അറസ്റ്റിലായ സാഹചര്യത്തില്‍ കോളേജില്‍ നിന്ന് പുറത്താക്കിയെന്ന റുവൈസിന്റെ അഭിഭാഷകന്റെ വാദത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സ്ത്രീധനം ഒരുകാരണവശാലും ആവശ്യപ്പെടാനാവില്ല. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് പറയാനാവില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. 

ഹര്‍ജി ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്. 

അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !