കോഴിക്കോട്;കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരെ എസ് എഫ് ഐ നടത്തിയ പ്രതിഷേധ റാലിയിൽ സംഘർഷം. ഗസ്റ്റ് ഹൗസിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർഥികളെ പോലീസ് ലാത്തി വീശിയോടിച്ചു.
നിരവധി പ്രവർത്തകർക്ക് പോലീസിന്റെ ലാത്തിച്ചാർജിൽ പരുക്കേറ്റു. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് സമീപത്തേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. കറുത്ത ബലൂണുകളുമായാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.
എസ് എഫ് ഐ പ്രവർത്തകർ പോലീസിന്റെ സുരക്ഷ മറികടന്ന് മതിൽ ചാടിക്കടന്നതോടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.
തുടർന്ന് കനത്ത സുരക്ഷയിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവ്വകലാശാലയിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിച്ചേർന്നു.
പരുപാടിയിൽ നിന്ന് കാലിക്കറ്റ് വി സി വിട്ടുനിൽക്കുകയാണ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.