'യുദ്ധം അവസാനിക്കുമ്പോള്‍ ഹമാസ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം'; വിമര്‍ശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥൻ,,

ടെല്‍ അവീവ്: ഇസ്രായേലുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ ഹമാസ് അവരുടെ എല്ലാ നയങ്ങളും ഒരിക്കല്‍ കൂടി വിലയിരുത്തി നോക്കണമെന്ന വിമര്‍ശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ അല്‍ ഷെയ്ഖ്.

ഹമാസിന്റെ എല്ലാ നയങ്ങളും, പ്രവര്‍ത്തന രീതികളും പുന:പരിശോധിക്കണമെന്നും ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന് വിലയിരുത്തണം എന്നുമാണ് ഹുസൈൻ അല്‍ ഷെയ്ഖ് പറഞ്ഞത്.

പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ പാലസ്തീനിയൻ ലിബറേഷൻ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഹുസൈൻ അല്‍ ഷെയ്ഖ്. മഹ്‌മൂദ് അബ്ബാസിന്റെ പിൻഗാമിയായാണ് ഹുസൈൻ അല്‍ ഷെയ്ഖ് അറിയപ്പെടുന്നത്. 

ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പിഎല്‍ഒയുടെ ഒരു നേതാവ് പരസ്യ പ്രതികരണം നടത്തുന്നത്. മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്‌ക്ക് സള്ളിവനുമായും ഹുസൈൻ അല്‍ ഷെയ്ഖ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

" പാലസ്തീൻ എന്ന രാഷ്‌ട്രത്തെ ഭരിക്കേണ്ടത് ഒരൊറ്റ സര്‍ക്കാര്‍ ആയിരിക്കണം. പാലസ്തീൻ ജനതയും അതാണ് ആഗ്രഹിക്കുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ്, ജറുസലേം എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്‌ന പരിഹാരമാകണം ഇസ്രായേലിന് മുന്നില്‍ വയ്‌ക്കേണ്ടത്. 

അന്താരാഷ്‌ട്ര തലത്തില്‍ നിന്നുള്ള ശ്രമങ്ങളും ആ രീതിയില്‍ ആയിരിക്കണമെന്നാണ് പാലസ്തീനിലെ ജനത ആഗ്രഹിക്കുന്നത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഗാസയുടെ ഭരണം ഏറ്റെടുത്ത്, രാജ്യത്തെ ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും" ഹുസൈൻ അല്‍ ഷെയ്ഖ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !