ജെ.എന്‍.യു. മോഡല്‍ പ്രതിരോധമുണ്ടായാല്‍ ബംഗാളിലെ സ്ഥിതിയാകും കേരളത്തിലെ എസ്.എഫ്.ഐ.കാര്‍ക്ക് എന്ന് ഓർപ്പിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍.

തിരുവനന്തപുരം: പിണറായി വിജയന്റെ വാടകഗുണ്ടകളായി എസ്.എഫ്.ഐ. മാറിയാല്‍ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് ഇറങ്ങേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍.

ജെ.എന്‍.യു. മോഡല്‍ പ്രതിരോധമുണ്ടായാല്‍ ബംഗാളിലെ സ്ഥിതിയാകും കേരളത്തിലെ എസ്.എഫ്.ഐ.കാര്‍ക്ക്. പൊറോട്ട അടിക്കാന്‍ ബംഗാളികള്‍ക്ക് കേരളത്തില്‍ വരാം, എന്നാല്‍ കേരളത്തിലെ എസ്.എഫ്.ഐ.കാര്‍ക്ക് കേരളത്തിന് പുറത്ത് പോറോട്ട അടിക്കാന്‍ പോകാന്‍ പറ്റില്ലെന്ന് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ.കാര്‍ ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേരളമാണന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നവര്‍ ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുണ്ടെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ മകള്‍ വ്യവസായം തുടങ്ങിയത് തന്നെ കേരളത്തിന് പുറത്താണ്. ഗവര്‍ണറെ ക്യാമ്പസില്‍ കയറ്റില്ലന്ന് പറയാന്‍ എസ്.എഫ്.ഐ. ആരാണ്? എസ്.എഫ്.ഐ.ക്ക് സ്ത്രീധനം കിട്ടിയതാണോ ക്യാമ്പസുകള്‍? 

മുഖ്യമന്ത്രിയും മന്ത്രിമാരും സംഘം ചേര്‍ന്ന് അക്രമിക്കുകയും അപഹസിക്കുകയും ചെയ്യുന്നതാണോ കേരളത്തിന്റെ വ്യക്തിത്വം. ഗവണ്‍മെന്റിന്റെയും മുഖ്യമന്ത്രിയുടേയും ഓശാനക്കാരനല്ല കേരളത്തിലെ ഗവര്‍ണര്‍ എന്ന് അദ്ദേഹം തെളിയിക്കുന്നത് സ്വഭാവികമാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !