കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭം ധരിച്ച പന്ത്രണ്ട് വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.34 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരനില്‍ നിന്നു പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് വീട്ടുകാരറിഞ്ഞതെന്നും അതിനാല്‍ ഗര്‍ഭാവസ്ഥ തുടരാനാവില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ 34 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനാവില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കിയാല് അത് ശാരീരികമായും മാനസികമായുമുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
34 ആഴ്ച വളര്‍ച്ചയെത്തിയതിനാല്‍ രണ്ടാഴ്ചകൂടി കഴിഞ്ഞതിന് ശേഷം സാധാരണ പ്രസവമാണോ ഓപ്പറേഷനാണോ വേണ്ടതെന്ന് പരിശോധിച്ച് മെഡിക്കല്‍ ടീമുമായി ആലോചിച്ച് ഹര്‍ജിക്കാര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് സുപ്രണ്ട് ആവശ്യമായ സഹായം ഒരുക്കണമെന്നും കോടതി നിര്‍ദേശം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.