ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ, തങ്ങളെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ കോടതിയില്‍.
മുഖ്യമന്ത്രിയുടെ ഗണ്മാൻ അനില്‍, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവര്‍ക്കെതിരെ ഐ.പി.സി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജി. വാദത്തിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും.
16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മര്‍ദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.
സൗത്ത് പൊലീസില്‍ ഇരുവരും പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ റിപ്പോര്‍ട്ട് തേടിയപ്പോള്‍, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നല്‍കിയത്.
പൊലീസിന് എതിരെയുള്ള പരാതികളിങ്ങനെ പണിയാകുമോ?
എ.ഡി.തോമസിനും അജയ് ജ്യുവലിനുമെതിരെ പൊലീസ് കേസെടുത്തില്ലആശുപത്രിയിലേക്ക് മാറ്റിയശേഷം ഇവരെ നിരീക്ഷിച്ചില്ല
മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്താൻ ശ്രമിച്ചെങ്കില്‍ കേസെടുക്കേണ്ടതാണ്ഇവരെ കസ്റ്റഡിയിലെടുത്തതിന് വീഡിയോ തെളിവുണ്ട്
പിന്നാലെയാണ് ഗണ്‍മാനും സെക്യൂരിറ്റി ഉദ്യോഗസ്ഥരും തല്ലിയത്.എങ്കില്‍, കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനം.ഇതിന്റെ വീഡിയോ സഹിതമാണ് ഹര്‍ജി
സൗത്ത് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി കൈക്കൊള്ളും.- ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.