കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ഒമ്ബതുമാസത്തോളമായതിനാല്‍ പോക്സോ കേസിലെ അതിജീവിതയായ 14 വയസ്സുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന അമ്മയുടെ ആവശ്യം ഹൈക്കോടതി നിഷേധിച്ചു.
കുട്ടിയുടെ ഹൃദയമിടിപ്പടക്കം ശരിയായവിധത്തിലാണെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാനാകില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കണം എന്ന ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിഷേധിച്ചത്.
പ്രതി പോക്സോ നിയമപ്രകാരം ജയിലിലാണ്. ഇരയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമപ്രകാരം ബലാത്കാരമായിട്ടേ കാണാനാകൂ. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച ഉത്തരവ് ഒരുതരത്തിലും ഈ കേസില്‍ കണക്കിലെടുക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.