തിരുവനന്തപുരം: ഷെഫിന് ജഹാനെക്കൊണ്ട് ഹാദിയയെ കല്യാണം കഴിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഹാദിയ എന്ന അഖില അശോകന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിക്കേണ്ടതുണ്ടെന്ന് എ.പി.അഹമ്മദ് മാസ്റ്റര്‍.
“ഇസ്ലാമിനെ പ്രണയിച്ച് ഒരു കുട്ടി (അഖില) മതം മാറുന്നു(ഹാദിയ). മതം മാറിയ കുട്ടിയെ പ്രണയിച്ച് ഷെഫീന്‍ ജഹാന് വിവാഹം കഴിക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇതാണ്- ഷെഫീന്‍ ജഹാന് എവിടെയുണ്ടെന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഹാദിയയോടൊപ്പം ഇല്ല.
അഖില എന്ന ഹാദിയയെ മൊഴി ചൊല്ലിയെന്നോ ഇല്ലെന്നോ എല്ലാം കേള്‍ക്കുന്നു. അഖില അശോകന് എന്ന ഹാദിയ ഷെഫീന്‍ ജഹാനെ വിട്ടുപോയിട്ട് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് കാസയുടെ നേതാവ് കെവിന് പീറ്റര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
ഇപ്പോള്‍ ഹാദിയ എന്ന അഖില അശോകനെ അപായപ്പെടുത്താന്‍ സാധ്യതയുള്ള ശക്തി ഈ പറഞ്ഞ ഇസ്ലാമിക തീവ്രവാദികളാണ്. കാരണം നാളെ അവര്‍ക്കെതിരായി വലിയൊരു സാക്ഷിയായി ഹാദിയ വരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ നടന്ന നാടകങ്ങളൊക്കെ അവള് നാട്ടുകാരോട് പറയും. അതുകൊണ്ട് ഹാദിയയെ പുറത്ത് കൊണ്ടുവരേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. – എ.പി. അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.
“പണ്ട് ഹാദിയ കേസില്‍ ഹാദിയയ്ക്കും ഷെഫിന് ജഹാനും വേണ്ടി കേസ് വാദിക്കാന്‍ ഒരു കോടി രൂപയാണ് ഒരു ദിവസം കൊണ്ട് പിരിച്ചെടുത്തത്. പക്ഷെ ഇവരുടെ വിവാഹബന്ധം റദ്ദാക്കി വിധി പ്രസ്താവിച്ച കേരള ഹൈക്കോടതി ജഡ്ജി സുരേന്ദ്രമോഹന്‍ ഹിന്ദു ആയതിനാലാണ് അത്തരമൊരു വിധി പറഞ്ഞതെന്നു വരെ കേരളത്തിലെ ചിലര്‍ വിമര്‍ശിക്കുകപോലും ചെയ്തു.
മതപരിവര്‍ത്തനത്തിന് വേണ്ടി പണം പിരിക്കുന്ന വലിയൊരു ചരിത്രം കേരളത്തിലുണ്ട്. 1947ല്‍ ആര്യസമാജത്തില്‍ പോയി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് രാമസിംഹനായി മാറിയ ഒരു മുസ്ലിമിന്റെ കഥ മലപ്പുറത്തുണ്ട്.
വീട്ടിലെ ജ്യേഷ്ഠനും അനുജനും എല്ലാം മതം മാറിയിരുന്നു. എന്നാല്‍ മതം മാറിയ അവരെ കുടുംബസമേതം മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്തു. ആ കേസ് നടത്താന്‍ വലിയ തുകയാണ് പിരിച്ചത്.” -എ.പി. അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.