രാജസ്ഥാൻ: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഞെട്ടലുണ്ടാക്കി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരായ വിശ്വസ്തന്റെ ആരോപണം.
തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ലോകേഷ് ശര്‍മ്മയുടെ നീക്കമാണ് ചര്‍ച്ചയാവുന്നത്. 2020 ല്‍ വിമത നീക്കത്തിന് ശ്രമിച്ച സച്ചിന് പൈലറ്റിന്റെ നീക്കങ്ങളും ഫോണും ഗെഹ്ലോട്ട് സര്‍ക്കാര്‍ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് ലോകേഷിന്റെ കമന്റ്.2020 ല്‍ സച്ചിന് പൈലറ്റ് അശോക് ഗെഹ്ലോട്ടുമായി പരസ്യപോര് പ്രഖ്യാപിച്ചതിന് ശേഷം പലരും സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നുവെനന് ലോകേഷ് ശര്‍മ്മ പറഞ്ഞു. ആളുകള്‍ എവിടെ പോകുന്നു, ആരെ കാണുന്നു, ആരുമായൊക്കെ സംസാരിക്കുന്ന എന്നതെല്ലാം നിരീക്ഷണത്തിലായിരുന്നുവെന്ന് ലോകേഷ് വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഗെഹ്ലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ച ശര്‍മ്മ, സച്ചിന് പൈലറ്റ്-ഗെഹ്ലോട്ട് പോര് പാര്‍ട്ടിയുടെ പ്രതീക്ഷയെ ദോഷകരമായി ബാധിച്ചുവെന്നും പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും ഗെഹ്ലോട്ടിന് പാളിച്ച സംഭവിച്ചു.
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനിന്നിരുന്നു, പല എംഎല്‍എമാരുടേയും തുടര്‍വിജയം ജനം ആഗ്രഹിച്ചിരുന്നില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം അല്ല മറിച്ച് എഐസിസി സര്‍വ്വേ ഫലമാണെന്നും ലോകേഷ് ശര്‍മ്മ പറഞ്ഞു.
അതേസമയം ലോകേഷ് ശര്‍മ്മയുടെ ആരോപണത്തില്‍ സച്ചിന് പൈലറ്റ് ആശങ്ക പ്രകടിപ്പിച്ചു. വിചിത്രമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹം എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കണം. ആരോപണത്തില്‍ എത്ര കഴമ്പുണ്ടെന്ന് അറിയില്ലെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. എന്നാല്‍ ഗെഹ്ലോട്ട് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.