യുപി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് വ്യക്തമാക്കി കോടതി.
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ രാംദുലാര്‍ ഗോണ്ഡിനാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കേസിലെ ശിക്ഷ വിധി ഡിസംബര്‍ 15ന് നടക്കും.
ബലാത്സംഗക്കുറ്റത്തിന് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരനാണ് പോലീസിൽ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.