പാക്കിസ്ഥാൻ :മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത ഹാഫിസ് സെയ്ദിന്റെ മകന് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.
കസേര ചിഹ്നത്തിലാണ് മത്സരിക്കുക. പാകിസ്ഥാന് മര്‍കസി മുസ്ലീം ലീഗ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഹാഫിസ് സെയ്ദിന്റെ മകന് തല്‍ഹ സെയ്ദ് മത്സരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹാഫിസ് സെയ്ദുമായി അടുത്ത ബന്ധമുള്ളവര്‍ സ്ഥാപിച്ച പാര്‍ട്ടിയാണിത്. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ തെരഞ്ഞടുപ്പ് നടക്കുക. ദേശീയ, പ്രവിശ്യ അസംബ്ലികളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെന്നാണ് പത്രം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.