ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് തുരങ്കത്തില്‍, ദൃശ്യങ്ങളുമായി ഇസ്രായേല്‍; ക്രിസ്മസ് ദിനത്തിലും ആക്രമണം രൂക്ഷം
ഗാസയില്‍ ഞായറാഴ്ച രാത്രി ആരംഭിച്ച ഇസ്രായേല്‍ ആക്രമണം ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാവിലെ വരെ തുടര്‍ന്നു. പ്രദേശവാസികളും പലസ്തീനിയന്‍ മാധ്യമങ്ങളും പറയുന്നതനുസരിച്ച്, മധ്യ ഗാസയിലെ അല്‍-ബുറൈജില്‍ ഇസ്രായേല്‍ വ്യോമ-കര മേഖലകളിലൂടുള്ള ഷെല്ലാക്രമണം ശക്തമാക്കി.
ഗാസ മുനമ്പിന്റെ(Gaza strip) മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍(Israel) നടത്തിയ വ്യോമാക്രമണത്തില്‍(Airstrike) 70 പേര് കൊല്ലപ്പെട്ടു.
ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്(Paletine) ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു.
മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍(bodies hostages) കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൂടാതെ തെക്കന്‍ ഗാസയിലെ ഖാന് യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര് കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മൂന്ന് മാസത്തോളം നീണ്ട യുദ്ധം ഗാസയില്‍ 20,400 പലസ്തീനികളെയും ഇസ്രായേലില്‍ 1200 ഓളം പേരെയും കൊന്നൊടുക്കിയിരുന്നു.
ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ചതു മുതല്‍ ഹമാസിന്റെ പക്കല്‍ ഇപ്പോഴും 100 ലധികം ബന്ദികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് 105 ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഇസ്രായേല്‍ 200 പലസ്തീന് തടവുകാരെ മോചിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.