യുകെ :എക്സ്റ്ററിലെ കൊളീറ്റണില് മരണമടഞ്ഞ ബോബിന് ചെറിയാന് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി പ്രിയപ്പെട്ടവര്‍. അപ്രതീക്ഷിതമായി എത്തിയ മഴയെ അവഗണിച്ചും എത്തിച്ചേര്‍ന്ന ബോബിന്റെ സുഹൃത്തുക്കളും മലയാളി സമൂഹവും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ടവന് ഉചിതമായ യാത്രയയപ്പാണ് നല്‍കിയത്.
രാവിലെ 11.30 ഓടെ ഹൊണീറ്റണിലെ ഹോളി ഫാമിലി ദേവാലയ മുറ്റത്തു ഫ്യൂണറല്‍ ഡയറക്ടേഴ്സ് ബോബിന്റെ മൃതദേഹം അടങ്ങിയ പേടകവുമായി എത്തി.തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ദേവാലയത്തില്‍ അള്‍ത്താരക്ക് മുന്നിലായി ഒരുക്കിയ പീഠത്തില്‍ ശവമഞ്ചം എത്തിച്ചതോടെ ഏവരും നിരനിരയായി എത്തി പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ബോബിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. കണ്ണീര് പൊഴിച്ച് നില്ക്കുന്ന ഭാര്യ നിഷയെയും മക്കളെയും ആശ്വസിപ്പിക്കാനാവാതെ ഒപ്പമുള്ളവര്‍ പാടുപെട്ടു.
പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രിയപ്പെട്ടന് അന്ത്യചുംബനം നല്കി യാത്രയാക്കിയ നിഷയുടെയും മക്കളായ ആന്‍ഡ്രിയയുടെയും അല്ലുവിന്റെയും മുഖം ഇപ്പോഴും ബോബിന് വിട നല്കാനെത്തിയവരുടെ മനസില്‍ നൊമ്പരമായി നില്‍ക്കുകയാണ്.
തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ ടോര്‍ബി,ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദി സീ പള്ളി വികാരി ഫാ.സണ്ണി പോള്‍, സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.രാജേഷ് എബ്രഹാം എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരായി.ദിവ്യബലിയെ തുടന്ന് ഈസ്റ്റ് ഡെവോണ്‍ മലയാളി അസോസിയേഷന് പ്രസിഡണ്ട് ജോമോന് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൃതദേഹം എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ആറു വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലും കീമോ തെറാപ്പിയിലുമായിരുന്ന ബോബിന് ഇക്കഴിഞ്ഞ 20നാണ് മരിച്ചത്.
യുകെയിലും ചികിത്സ തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഹൃദയ സ്തംഭനം ബോബിന്റെ ജീവനെടുക്കുകയായിരുന്നു.റിക്രൂട്ടിംഗ് ഏജന്‍സിയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ നല്‍കിയാണ് ബോബിന്റെ ഭാര്യ നിഷ സീനിയല്‍ കെയര്‍ വിസ ലഭിച്ചത്.
തുടര്‍ന്നാണ് ഭാര്യയ്ക്കൊപ്പം ബോബിനും പതിനൊന്നും ആറും വയസുള്ള രണ്ടു മക്കളും എട്ടു മാസം മുമ്പ് യുകെയിലേക്ക് എത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തോളമായി ബോബിന് കാന്‍സര്‍ ബാധിച്ചുള്ള ചികിത്സയിലായിരുന്നു. നാട്ടില്‍ വെച്ചുതന്നെ പല തവണ ഓപ്പറേഷനുകള്‍ക്കും കീമോതെറപ്പിയ്ക്കും വിധേയനാകുകയും ചെയ്തു.
ഇക്കാലത്തിനിടെ ബോബിനു ജോലിയ്ക്കും പോകാനായിരുന്നില്ല.അതുകൊണ്ടു തന്നെ ചികിത്സയുമായി ബന്ധപ്പെട്ടു സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായ കുടുംബത്തിന് വിവിധ സംഘടനകൾ ചേർന്ന് 11603 പൗണ്ട് ശേഖരിച്ച് നല്‍കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.