രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച സംഭവത്തിൽ എസ്.എഫ്.ഐ. നേതാവിനെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു

കൊച്ചി: രാഷ്ട്രപിതാവിനെ അ‌പമാനിച്ച സംഭവത്തിൽ ആലുവയിലെ എസ്.എഫ്.ഐ. നേതാവ് അ‌ദീൻ നാസറിനെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു.

വാർത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽനിന്നും ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് അ‌ദീനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കോളേജ് പ്രിൻസിപ്പലിന്റെ ഓർഡറിൽ പറയുന്നു. ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അ‌ഞ്ചാംവർഷ ബി.കോം എൽ.എൽ.ബി. വിദ്യാർഥിയാണ് അ‌ദീൻ.

കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്സ് ചാർത്തി, അ‌ദീൻ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ..' എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഈ മാസം 21നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ദൃശ്യങ്ങൾ കോളേജിലെയും മറ്റും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്തു.

എന്നാൽ, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അ‌ൽ അ‌മീൻ പരാതി നൽകിയതോടെ എടത്തല പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോളേജ് അ‌ദീനെ അ‌നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം അ‌ന്വേഷിക്കാൻ കമ്മിഷനെയും നിയോഗിച്ചു.

അ‌തേസമയം, സംഭവം നടക്കുമ്പോൾ അ‌ദീൻ നാസർ എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്നില്ലെന്നാണ് പാർട്ടി പറയുന്നത്. ഇയാളെ സംഭവത്തിനുമുമ്പേ ആലുവ ഏരിയ കമ്മിറ്റിയിൽനിന്നും കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്നും മാറ്റിയിരുന്നെന്നാണ് എസ്.എഫ്.ഐ.യുടെ വാദം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !