പാലാ :കേരളസഭാ നവീകരണ വർഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയുടെ ആഭിമുഖ്യത്തിൽ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും സഹകരണത്തോടെ സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതി.
ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ബൈബിൾ പകർത്തിയെഴുത്ത് വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ദൈവവചനം പഠിക്കുവാനും വചനാ ഭിമുഖ്യം വളര്‍ത്തുവാനും ഇതിലൂടെ സാധിച്ചു.വചനാനുഭവത്തിലൂടെ ദൈവാനുഗ്രഹവും ജീവിത നവീകരണവുമാണ് ഇതു വഴി ലക്ഷ്യം വെച്ചത്. കാവുംകണ്ടം ഇടവകയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇടവകാംഗങ്ങൾ എല്ലാവരും സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതുന്നത്. യേശുവിന്റെ തിരുപ്പിറവിക്ക് മുന്നോടിയായി നടത്തിയ ഇടവകയുടെ ഒരു ആത്മീയ ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ബൈബിൾ പകർത്തി എഴുതിയത്.
വികാരി ഫാ. സ്കറിയ വേകത്താനം, തോമാച്ചൻ കുമ്പളാങ്കൽ ,ദേവസ്യാച്ചൻ കൂനമ്പാറയിൽ , ലിസി ഷാജി കോഴിക്കോട്ട്, കുട്ടിയമ്മ മഠത്തിപ്പറമ്പിൽ അജിമോൾപള്ളിക്കുന്നേൽ , ഫിലോമിന കുമ്പളാങ്കൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.