വെള്ളറട; ഒറ്റമുറി വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കലിങ്കുനട ചൂണ്ടിക്കൽകര വീട്ടിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അവിടെ താമസിച്ചിരുന്ന പത്മിനിയുടേത് (65) ആണെന്നും ആത്മഹത്യയാണെന്നും പൊലീസ് പറഞ്ഞു.
പത്മിനി സ്ഥാപിച്ച ദുർഗാഭഗവതി ക്ഷേത്രത്തിനോട് ചേർന്ന വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് പൂട്ട് പൊളിച്ചാണ് ഉള്ളിൽ കയറിയത്. ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ പത്മിനി ജ്യോതിഷം പറയാറുണ്ടായിരുന്നു. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വിശ്വാസികളാണ് വീട് പൂട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൊലീസിൽ അറിയിച്ചു.
ശനിയാഴ്ച രാത്രി 8.30ന് മരുമകനുമായി ഫോണിൽ സംസാരിച്ചുവെന്നും 10.30ന് ചെറുമകൾക്ക് ഫോൺ ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. എല്ലുകൾ പോലും കത്തി കരിഞ്ഞ നിലയിലായിരുന്നു. മുറിക്കുള്ളിലെ മറ്റ് സാധനങ്ങളും കത്തി നശിച്ചു. മക്കൾ: മഞ്ജു, സന്ധ്യ. മരുമക്കൾ: രഘു, സജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.