കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെതിരേ ആദ്യ പകുതിയില്‍ കരുത്തരായ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി.ക്ക് മുന്‍തൂക്കം.
ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെതിരേ ഒരു ഗോളിന് മുന്നിലാണ്. ദിമിത്രിയോസ് ഡയമന്റാക്കോസാണ് ഗോള്‍ നേടിയത്.ഒന്‍പതാം മിനിറ്റില്‍ ബോക്സിനുള്ളില്‍വെച്ച് മോഹന്ബഗാന് പ്രതിരോധത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഉശിരന്‍ ഒരു ഷോട്ട്. ഡയമന്റാക്കോസിന്റെ ആ ഷോട്ടില്‍ ഗോളി കൈതിന് ഒന്നും ചെയ്യാനായില്ല.മൂന്ന് മോഹന്‍ ബഗാന് കളിക്കാരെ മറികടന്നായിരുന്നു ഗോള്‍നേട്ടം. കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്. ആദ്യ ഗോള്‍ പിറക്കുന്നതിനു മുമ്പേതന്നെ മികച്ച രണ്ടവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല.
ഒരു ഗോള്‍ നേടിയതോടെ മോഹന്‍ ബഗാനും ഉണര്‍ന്ന് കളിച്ചു. മൂര്‍ച്ചയുള്ള നീക്കങ്ങള്‍ ബഗാന് നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയോ ഗോളി സച്ചിന് ബേബിയെയോ മറികടക്കാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.