കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20-ഓളം പേര്‍ക്ക് പരിക്ക്, സംഭവം നടക്കുമ്പോൾ ഇതുവഴി വന്ന പോലീസ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലന്ന് പരിക്കേറ്റവർ

പത്തനംതിട്ട: കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20-ഓളം പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കുംപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച വൈകിട്ട് 3.15 -ഓടെയാണ് സംഭവം.കട്ടപ്പനയില്‍നിന്നും വന്ന ബസ്സില്‍ 15-ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസ്സില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേരെ അടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.കട്ടപ്പനയില്‍ നിന്ന് തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു.

കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസ്സിനുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സീറ്റുകളും മറ്റും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

അപകടത്തിനുപിന്നാലെ ഇതുവഴി ജീപ്പില്‍വന്ന പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാരന്‍ ആരോപിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് സഹായിക്കണമെന്ന് തൊഴുതുപറഞ്ഞു.

പരിക്കേറ്റവര്‍ക്കായി വെള്ളമെടുക്കാന്‍ തൊട്ടടുത്ത വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴേക്കും പോലീസിന്റെ പൊടിപോലുമില്ലായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചത് - യാത്രക്കാരന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !