കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അറിയിച്ചു.
കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പദയാത്ര.‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനുവരി മാസത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല് ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും.യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
എന്‍ഡിഎ പ്രവര്‍ത്തനം കേരളത്തില്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്‍ഡിഎ ജില്ലാ നിയോജക മണ്ഡലം കണ്വെന്ഷന് സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
അതേസമയം ക്രിസ്ത്യന്‍ സമൂഹവുമായി ഇടപഴകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രൈസ്തവരുടെ വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാനാണ് തീരുമാനം.
ഈ മാസം 20 മുതല്‍ 30 വരെ സ്നേഹ യാത്ര സംഘടിപ്പിക്കും. ക്രൈസ്തവ വീടുകളിലെത്തി ക്രിസ്തുമസ് ആശംസകള്‍ കൈമാറുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് എം ടി രമേശ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.