കൊല്ലം : കണ്ണനല്ലൂരിൽ അതിഥിത്തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി.
ബംഗാൾ സ്വദേശി അൽത്താഫ് നിയയെ (29) ആണു കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശികളായ അൻവർ, വികാസ് സെൻ എന്നിവരെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചീട്ട് കളിച്ചുണ്ടാക്കുന്ന പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് കസ്റ്റഡിയിലായ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി.ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് പറയുന്നത്: കഴിഞ്ഞ 17 മുതലാണ് അൽത്താഫിനെ കാണാതായത്. മുട്ടയ്ക്കാവ് എസ്എ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് അൽത്താഫ്. ഇയാളെ കാണാതായ വിവരം മറ്റു തൊഴിലാളികൾ ഉടമയെ അറിയിച്ചു.
പിന്നീട് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. അൽത്താഫിന്റെ ഫോൺ സ്വിച്ച് ഒാഫായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിൽ അവസാനം വിളിച്ചവരുടെ പട്ടിക പരിശോധിച്ചപ്പോൾ സുഹൃത്തുക്കളായ അൻവറിന്റെയും വികാസിന്റെയും കോളുകൾ കണ്ടെത്തി.
ഇരുവരെയും ഇന്നലെ വൈകിട്ട് പൊലീസ് ചെയ്തു. ഒടുവിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം കുളപ്പാടം മുടിച്ചിറ ഭാഗത്ത് മൃതദേഹം ചെളിയിൽ താഴ്ത്തുകയായിരുന്നു.
ആർഡിഒയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി മൃതദേഹം പുറത്തെടുത്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ വിശദമായ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.