മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭ യോഗം യോഗം ചേര്‍ന്നു.
മലപ്പുറം മുനിസിപൽ ടൗൺ ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷനായി. വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തേണ്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മലപ്പുറം ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന പദ്ധതികൾ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു.തുടർന്ന് കാറ്റഗറി തിരിഞ്ഞ് ഗ്രൂപ്പ് ചർച്ച നടത്തി. ഓരോ വിഭാഗത്തിലെയും പ്രതിനിധികൾ സംസാരിക്കുകയും ചെയ്തു. ഭിന്ന ശേഷി വിഭാഗകാർക്ക് ആധാർ കാർഡ്, UDID കാർഡ് എടുക്കുന്നത് സംബന്ധിച്ച് ബന്ധപെട്ട ഉദ്യോഗസ്ഥർ സംശയങ്ങൾ ദൂരീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്,എൻ. എ. കരീം, ആലിപ്പറ്റ ജമീല, മെമ്പർമാരായ മെമ്പർമാരായ , പി. കെ. സി അബ്ദു റഹിമാൻ ശ്രീദേവി പ്രാകുന്ന്,സലീന ടീച്ചർ, യാസ്മിന് അരിമ്പ്ര . ജില്ലാ പഞ്ചായത് സെക്രട്ടറി എസ്. ബിജു,ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.