കോഴിക്കോട്: നവകേരള സദസ് കഴിഞ്ഞ ജില്ലകളില്‍ നിന്ന് സിപിഎമ്മിനു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നു.തികച്ചും വിപരീത ഫലമുണ്ടാക്കിയ പരിപാടിയെന്നാണ് പൊതുവേ അഭിപ്രായം.
മൂന്ന്: തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനുള്ള അവസരങ്ങള്‍ നവകേരള സദസിന് പണപ്പിരിവു വേണ്ടി വന്നതോടെ നഷ്ടമാക്കി. നാല്: പരമാവധി സാധാരണക്കാരെ, പാര്‍ട്ടി അണികളെ വരെയും പല തരത്തില്‍ സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും വെറുപ്പിച്ചകറ്റി.
താഴേത്തട്ട്, നിയോജകമണ്ഡലം തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ചില ജില്ലകള്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. പൊതുവേ അസ്വസ്ഥതയുണ്ടാക്കുന്നതാണ് അവ. ഘടകകക്ഷികളും അതത് ജില്ലാ മുന്നണി വേദികളില്‍ കടുത്ത വിമര്‍ശനത്തിന് തയാറെടുക്കുന്നു. ജില്ലാ എല്‍ഡിഎഫ് യോഗം ചേര്‍ന്നാല്‍ പലതും തുറന്നുപറയാന്‍ തന്നെയാണ് ഘടകകക്ഷികളുടെ തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ജില്ലകളില്‍ നടത്തിയ അന്വേഷണ ഫലവും ഇതുവരെ കിട്ടിയ ജില്ലാ റിപ്പോര്‍ട്ടുകളും ഏറെക്കുറെ സമാനമാണ്. നവകേരള സദസ് കഴിഞ്ഞ് അടുത്തയാഴ്ച സിപിഎം വിലയിരുത്തല്‍ യോഗമുണ്ട്.
എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ ഔദ്യോഗിക യോഗത്തിനു മുമ്പ് അനൗപചാരിക യോഗം ചേരണമെന്ന അഭിപ്രായമാണ് സെക്രട്ടറിക്കെന്ന് സിപിഎം നേതാക്കളില്‍ നിന്നു തന്നെ അറിയുന്നു.
പക്ഷേ, ഏതു സ്ഥിതിയും മറികടക്കാന്‍ പിണറായി വിജയന്റെ ഒരു വിശദീകരണം മതിയെന്നും തെരഞ്ഞെടുപ്പിനു കളമൊരുക്കുന്ന നിലപാടു പ്രഖ്യാപനവും കാഹളവുമായി നവകേരള സദസിന്റെ ഞായറാഴ്ചത്തെ സമാപന വേദിയെ മാറ്റാന്‍ പിണറായി വിജയനു കഴിയുമെന്നാണ് മുഖ്യമന്ത്രി പക്ഷത്തുള്ളവര്‍ പറയുന്നത്. അതിനു പുറമേ, നവകേരള സദസിന്റെ വിജയവും ഫലവും വ്യക്തമാക്കാന്‍ പിണറായി വിജയന് സുദീര്‍ഘ വാര്‍ത്താ സമ്മേളനവും നടത്തും.
എന്നാല്‍, അടിത്തട്ടില്‍ പാര്‍ട്ടിക്കെതിരേ സാധാരണക്കാരില്‍ രൂപംകൊണ്ടിരിക്കുന്ന അസ്വസ്ഥതകളും അതൃപ്തിയും വര്‍ധിപ്പിക്കാനേ ഇതൊക്കെ സഹായിക്കൂ എന്ന പക്ഷക്കാരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ അധികവും. തുറന്നുപറയാന്‍ ധൈര്യം ആര്‍ക്കുമില്ല താനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.