പാലാ ;ഡിസംബർ 12 ന് പാലായിൽ നടക്കുന്ന നവകേരള സദസിനെതിരെ പ്രതിഷേധമുയർത്തി യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേരള സദസിനു പിന്നാലെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തുന്നത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിൽ രഹിതരായ യുവാക്കളോടും യുവതികളോടുമുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു വഞ്ചിമല പറഞ്ഞു.കർഷകർക്കുള്ള സർക്കാർ ഫണ്ടുകളോ ക്ഷേമ പെൻഷനോ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമോ പെൻഷനോ ഉറപ്പാക്കാനാവാത്ത സഹചര്യത്തിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇടതുപക്ഷ തിരഞ്ഞെടുപ്പ് പരുപാടിയായ നവകേരള യാത്ര പ്രതിഷേധാർഘമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കോടികൾ മുടക്കി പണിത പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള വേദിയാക്കി മാറ്റി നശിപ്പിക്കുന്നത് പാലായിലെ കായിക പ്രതിഭകളോടുമുള്ള വെല്ലുവിളിയാണെന്നും വിഷ്ണു വഞ്ചിമല പറഞ്ഞു.
12 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഉച്ചക്ക് ശേഷം യുവമോർച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.