മലയാളത്തിലെ താരദമ്പതിമാരില്‍ ഒന്നായിരുന്നു മുകേഷും സരിതയും. എന്നാല്‍ 1988ല്‍ വിവാഹിതരായ ഇവര്‍ 2011ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.ഈ ബന്ധത്തില്‍ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്.
താനുമായി വിവാഹബന്ധത്തില്‍ ആയിരുന്നപ്പോഴും മറ്റ് പലരോടുമായി നടന് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നതായി സരിത പറയുന്നു. ഒരിക്കല്‍ ഗര്‍ഭിണിയായ തന്നെ മുകേഷ് വയറിന് ചവിട്ടിയതിനെ പറ്റിയാണ് സരിത വികാരാധീനയായി തുറന്ന് സംസാരിച്ചത്.
മുകേഷ് അര്‍ധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച് വലിച്ച് അടുക്കളയില്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച് പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.
ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ ബന്ധം അവസാനിച്ച് വീട്ടിലേക്ക് പോകുന്നത് സരിത പറയുന്നു. മുകേഷ് മൂലം അനുഭവിക്കുന്നതൊന്നും മീഡിയയോട് പറയരുതെന്ന് മുകേഷിന്റെ അച്ഛന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സരിത പറയുന്നു.
ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്പോഴും നീ മികച്ച നടിയാണെന്ന് അദ്ദേഹം എന്നെ നോക്കി കളിയാക്കി പറഞ്ഞുകൊണ്ടിരുന്നു.
ഒമ്പതാം മാസത്തില്‍ നിറവയറുമായി കാറില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ മനപ്പൂര്‍വം അദ്ദേഹം വാഹനം മുന്നോട്ട് എടുത്തതിനാല്‍ ഞാന്‍ തടഞ്ഞു വീണിരുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും.ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങളെല്ലാം സരിത തുറന്നുപറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.