മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാനുണ്ടായ കാരണം നിസ്സാരമല്ല... വിഷയം മൂക്ക് പൊത്തി ഒതുക്കി തീർക്കേണ്ടത്..!

കോട്ടയം:നവകേരള സദസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അമേദ്ധ്യ സമരത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് എന്ന് ഇടത് മുന്നണിയിൽ വ്യാപക ചർച്ച,

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മാരും നയിക്കുന്ന നവകേരള സദസ് പരുപാടിയിൽ പരാതികൾക്കൊപ്പം കൗണ്ടറിൽ ലഭിച്ച പൊതി അഴിച്ചത് വൻ നാറ്റക്കേസ് ആയെങ്കിലും,-

എത്തിച്ച വിരുതൻ ആരെന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത സന്ദർഭത്തിലും നവകേരള സദസ് മധ്യ കേരളം കടക്കാത്തതിനാലും വിഷയം ഇടതു നേതാക്കൾ മൂക്ക് പൊത്തി മിണ്ടാതിരുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് സിപിഎം നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

ഇതിന് പിന്നിൽ പ്രവർത്തിച്ചവർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്ന് ഇടത് നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും ഉറച്ചു വിശ്വസിക്കുന്നതായും രഹസ്യമായ റിപ്പോർട്ടുകൾ ഉണ്ട്,

നവകേരള സദസിൽ ലഭിച്ച അമേദ്ധ്യ പൊതി മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്ഥനും ഗന്മാനുമായ അനിലിന്റെ പേരിലാണ് ലഭിച്ചതെന്നും അതിന്റെ വൈരാഗ്യമാണ് അനിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ ഇറങ്ങിയതെന്നുമാണ് നവകേരള യാത്രയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

എന്നാൽ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഗന്മാൻ കയ്യേറ്റം ചെയ്തതിനു ശേഷമാണ് ഇത്തരമൊരു സംഭവം ഉണ്ടായത്  ശ്രദ്ധയില്‍ വരുന്നത്.

ഇടതു പക്ഷ ഗവണ്മെന്റിനു കീഴിൽ സംസ്ഥാനത്ത് നിലനിൽക്കുന്നത് ആരാജകത്വമാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.

വോളണ്ടിയർ മാരുടെ വേഷം ധരിച്ചെത്തുന്ന ഡിവൈഎഫ്ഐ ഗുണ്ടകൾക്ക് വഴിമാറികൊടുക്കുന്ന നാണം കെട്ട നിലയിലേക്ക് സംസ്ഥാന പോലീസ് അധഃപതിച്ചെന്നും യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

വരും ദിവസങ്ങളിൽ സമരത്തിന്റെ രൂപവും ഗന്ധവും മാറുമെന്നും, എത്ര മൂടിവെച്ചാലും പൊതുജനങ്ങൾ നവകേരള സദസിനെ മൂക്ക് പൊത്തി അകറ്റുന്ന സാഹചര്യം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !