കാസര്‍ഗോഡ്: അഞ്ചു മക്കളുടെ മാതാവായ യുവതിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍ . ഹോസ്ദുര്‍ഗില്‍ താമസിക്കുന്ന കാസര്‍ഗോഡ് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസില്‍ നല്കിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്.
യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന്, സഹായിക്കാനെന്ന പേരില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.