നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ.. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്.

വെള്ളിയാഴ്ച രാത്രി 12ഓടെ നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയതിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മഞ്ചേരിപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52)നെ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റഅബ്ദുൽ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നുആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒരു വിഷയത്തിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മൂന്നുപേർക്കൊപ്പംകാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കംഅക്രമത്തിൽ കലാശിക്കുകയായിരുന്നു. 30ന് വൈകുന്നേരം ആറുമണിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിവെച്ചാണ് അബ്ദുൾ ജലീൽ മരിച്ചത്.

കേസിലെ മുഖ്യപ്രതിയായ ഷുഹൈബിനെതമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഷുഹൈബിൻറെമൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !