മതവികാരം വ്രണപ്പെടുത്തി; രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി,,

മുബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി.താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുഖേന ഘട്‌കോപ്പര്‍ പൊലീസ് സ്‌റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. 

തീ കത്തിച്ച ശേഷം'ജയ് മാതാ ദി' എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്. 

എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

കേക്ക് കത്തിച്ചതിന് പിന്നാലെയുള്ള 'ജയ് മാതാ ദി' വിളിയും മതവികാരം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.നടിയും ഭാര്യയുമായ ആലിയ ഭട്ടിനെയും വീഡിയോയില്‍ കാണാം.നടന്‍ കുനാല്‍ കപൂറാണ് കേക്കിന് മുകളില്‍ മദ്യം ഒഴിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !