ആലപ്പുഴ : കേന്ദ്രഗവൺമെൻറിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്രക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി.
മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ നിന്നും ആരംഭിച്ച യാത്ര എസ് എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ (GSGSK ) നടന്ന ചടങ്ങിൽ എസ്‌ബിഐ റീജിയണൽ മാനേജർ ശ്രീ ജൂഡ് ജറാർത് കെ എ ഉദ്ഘാടനം ചെയ്തു.വിവിധ ഗവൺമെന്റ് വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പദ്ധതികളെകുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി. ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം, ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രദര്‍ശനം എന്നിവയും യാത്രയുടെ ഭാഗമായി നടന്നു.
ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള കണക്ഷനുകളുടെ വിതരണവും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ അരുൺ എം പരിപാടിയിൽ പങ്കെടുത്തവർക്ക് വികസിത് ഭാരത് സങ്കൽപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാരാരിക്കുളം പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം ഓമനക്കുട്ടി അമ്മ, ബിജെപി ജില്ലാ നേതാക്കളായ എം വി ഗോപകുമാർ, വിമൽ കുമാർ, ജില്ലാ ലീഡ് മാനേജർ അരുൺ എം , നബാർഡ് ഡിഡിഎം പ്രേംകുമാർ ടി കെ, GSGSK അധ്യക്ഷൻ രവി പാലത്തുങ്കൽ,
കായംകുളം കൃഷി വിഗ്യാൻ കേന്ദ്ര സീനിയർ സയന്റിസ്റ് ഡോ മുരളീധരൻ എസ്, കേരള ബാങ്ക് ഡിജിഎം ചന്ദ്രശേഖരൻ നായർ കെ , കേരള ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ സുരജി ദത്, ATMA ആലപ്പുഴ പ്രൊജക്റ്റ് ഡയറക്ടർ സജി ടി, ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് മാനേജർ ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.