നോർത്ത് പറവൂർ : പറവൂർ മന്നം അത്താണിയിൽ നിന്നും കഴിഞ്ഞദിവസം കോടികൾ വില വരുന്ന രണ്ട് കിലോ യടുത്ത് എംഡിഎംഎ പോലീസ് പിടിച്ചെടുത്ത സംഭവം അത്യന്തം ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് എസ്ഡിപിഐ പറവൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സുൽഫിക്കർ.കെ.യു.
സമീപകാലത്ത് മാത്രം പറവൂരിലെ കൈതാരം, വാണിയക്കാട്, തത്തപ്പിള്ളി, വടക്കേക്കര, പെരുമ്പടന്ന, ഏഴിക്കര , വരാപ്പുഴ പ്രദേശങ്ങളിൽ നിന്നും എംഡിഎംഎ യും കഞ്ചാവുമടങ്ങുന്ന മയക്കു മരുന്നുകൾ വ്യാപകമായി പിടിച്ചെടുത്ത നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.എന്നാൽ പിടിക്കപ്പെടുന്ന അവസാന കണ്ണിയെ നിസാരമായ വകുപ്പുകൾ മാത്രം ചാർജ് ചെയ്ത്
ലോക്കൽ പോലീസിന്റെയും എക്സൈസിന്റെയും അന്വേഷണം അവസാനിപ്പിക്കുകയാണ്.
അത് കൊണ്ട് തന്നെ ഇതിന് നേതൃത്വം നൽകുന്നവർ അടുത്ത ഇരകളെ കണ്ടെത്തി ഉപയോഗിച്ച് ഭയരഹിതമായി സ്വൈര്യവിഹാരം നടത്തുന്നു.
യുവാക്കളെയും രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർത്ഥികളേയും ഉപയോഗപ്പെടുത്തി സമൂഹത്തെയും രാജ്യത്തെ തന്നെയും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇത്തരം ലഹരി മാഫിയ സംഘങ്ങൾക്കെതിരെ സർക്കാർ ഉന്നതതല സംഘത്തെ നിയോഗിച്ച് ലഹരി വ്യാപാരത്തിന്റെ ഉന്നതർ ഉൾപ്പെടുന്ന ഉറവിടങ്ങൾ കണ്ടെത്തി അമർച്ച ചെയ്യാൻ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി സംഘങ്ങളുടെ കുടിപ്പക മൂലം അവരിൽ നിന്ന് കിട്ടുന്ന ഒറ്റിലൂടെയും ജനങ്ങൾ സഹികെട്ട് നൽകുന്ന വിവരങ്ങളിലൂടെയും പ്രതികളെ പിടിക്കുന്നതിലപ്പുറം മേൽ പ്രദേശങ്ങളിൽ നിരന്തരമായ പട്രോളിംങ്ങും കാര്യക്ഷമമായ അന്വേഷണവും നടത്താൻ ലോക്കൽ പോലീസും എക്സൈസും തയ്യാറാവണം.
ഇത്തരം സംഘങ്ങളുടെ ഇരകളാവാതിരിക്കാൻ യുവാക്കളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നും സുൽഫിക്കർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.