കോട്ടയം: കേരളം ഭരിച്ചു മുടിച്ച് കടക്കണിയിൽ ആക്കിയ പിണറായി സർക്കാർ ജനസദസിന്റെ പേരിൽ നികുതി പണം ധൂർത്തടിച്ച് നടത്തിയ ജനവഞ്ചന യാത്ര അവസാനിച്ച ഇന്ന് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിണറായി വിജയനെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിമാനത്തിൽ കയറ്റി നാടുകടത്തി പ്രതിഷേധിച്ചു.
കേരളത്തിലെ പാവപ്പെട്ടവർക്ക് ഒരു പ്രയോജനവും ലഭിക്കാത്ത വിനോദയാത്രയ്ക്കായി ഒരു കോടിയിലധികം രൂപ മുടക്കി രൂപകൽപ്പന ചെയ്ത ലക്ഷ്വറി ബസ് കെട്ടിവലിച്ച് ചവിട്ടി തകർത്തു പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെയും കൺവീനർ ഫിൽസൺ മാത്യൂസിന്റെയും നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിനു മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഡിസികെ സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ആർ.എസ്.പി. ജില്ലാ സെക്രട്ടറി റ്റി.സി അരുൺ, പ്രിൻസ് ലൂക്കോസ്, സിബി ജോൺ, ബിനു ചെങ്ങളം, എസ്.രാജീവ്, ജോയി ചെട്ടിശ്ശേരിൽ, ഷാനവാസ് പാഴൂർ,
ഗൗരിങ്കർ, ബേബി തുപ്പലഞ്ഞിയിൽ, സാബു മാത്യു, എസ്.ഗോപകുമാർ, കുഞ്ഞുമോൻ ഒഴുകയിൽ, കുഞ്ഞ് കളപ്പുര, റ്റി.എസ്.അൻസാരി, സന്തോഷ് മൂക്കിലിക്കാട്ട്, ജയചന്ദ്രൻ ചീറോത്ത്, ഇട്ടി അലക്സ്, അലോഷ്യസ്, ബിനോയി ഉള്ളപള്ളി, റോബിൻ കുമർത്തും തുടങ്ങിയവർ സംസാരിച്ചു.
ഇനിയും പിണറായി സർക്കാർ ഭരണം തുടർന്നാൽ കേരളം മറ്റൊരു സോമാലിയ ആകും എന്നതിനാൽ പിണറായി സർക്കാരിനെ നാടുകടത്താൻ ജനങ്ങൾ തയ്യാറാവണം എന്ന മെസ്സേജാണ് ഈ സമരത്തലൂടെ നൽകിയിരിക്കുന്നത് എന്നും വിലക്കയറ്റം കൊണ്ടും,
കാർഷിക വിളകളുടെ വിലതകർച്ച മൂലവും ജനങ്ങൾ പൊറുതിമുട്ടി നിൽക്കുന്ന സഹചര്യത്തിൽ ക്രിസ്മസ് ചന്തയിൽ സബ്സിഡി നിരക്കിൽ നൽകേണ്ട സാധനങ്ങൾ നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.