നഗരസഭ റോഡുകളിലെ ടാറിംഗിന് കാലതാമസം വന്നത് മഴ മാറാൻ വൈകിയത് -ചെയർപേഴ്സൺ ജോസിൻ ബിനോ

പാലാ: നഗരസഭയിലെ ടി.ബി റോഡ് ഉൾപ്പെടെ ടാർ ചെയ്യാൻ വൈകിയതിനു കാരണം മഴ മാറാൻ വൈകിയതാണന്ന് ചെയർപേഴ്സൺ .നഗരസഭയിലെ തകരാറിലായ മുഴുവൻ റോഡുകളും മെയിൻ്റസ് നടത്തുന്നതിനായി 8 മാസം മുൻപ് തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അഗീകാരം നേടി ടെൻഡർ ചെയ്ത് വിവിധ കരാറുകാർ വേലകൾ ഏറ്റെടുത്തിരുന്നതാണ്.

സാധാരണ ഗതിയിൽ സെപ്റ്റംബർ മാസത്തോടെ മഴ ശമിക്കുന്നതാണ്. എന്നാൽ ഡിസംബറിൽ പോലും പല ദിവസങ്ങളിലും മഴ പെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത് .ടാറിംഗ് ചെയ്യണമെങ്കിൽ തുടർച്ചയായി രണ്ട് ദിവസമെങ്കിലും മഴ മാറി നിന്നാൽ മാത്രമെ ടാറിംഗിൻ്റെ മുന്നൊരുക്കങ്ങൾ ചെയ്യാൻ കരാറുകാർക്ക് സാധിക്കുകയുള്ളു. മഴയത്ത്  റോഡ് ചെയ്ത് പൊളിഞ്ഞ് പോയാൽ വ്യാപ്യകമായ പരാതിയും അഴിമതി ആരോപണവും ഉണ്ടാവാൻ സാധ്യതയുണ്ട്.

അതു കൊണ്ട് മഴ പൂർണ്ണമായി മാറാതെ ടാറിംഗ് നടത്താൻ കരാറുകാരെ നിർബന്ധിക്കാൻ ഭരണനേത്യത്തിന് സാധിക്കില്ല.പാലാ ജൂബിലി തിരുനാളിന് മുൻപ് റ്റി.ബി റോഡ് ടാർ ചെയ്യാൻ കരാറുകാരൻ മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും മഴ ശക്തമായതിനാലാണ് നീണ്ടുപോയത്.

ജനങ്ങളുടെയും  വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയെങ്കിലും മറ്റൊരു മാർഗ്ഗമില്ലാത്തതിനാലാണ് താമസം നേരിട്ടത്. ഇതിൻ്റെ പേരിൽ സമരം നടത്തിയത് അവരുടെ അവകാശമായി മാത്രമെ കാണുന്നുള്ളു.ഇതിൻ്റെ പേരിൽ അല്ല മഴ മാറി നിൽക്കുന്നതിൻ്റെ പേരിലാണ് ടി ബി റോഡ് ടാർ ചെയ്യുന്നതെന്നും ചെയർപേഴ്സൻ ജോസിൻ ബിനോ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !