ഇടുക്കി : ഉടുമ്പന്നൂരിന് സമീപം കാട്ടാന കൂട്ടം ഇറങ്ങിയ പ്രദേശം കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ഉടുമ്പന്നൂരിന് സമീപം കൃഷിയിടങ്ങളില്‍ കാട്ടാന കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത് കര്‍ഷകരിലും സമീപ വാസികളിലും ഭീതി പരത്തിയിരിക്കുകയാണ്എന്ന് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. അഞ്ചു മിനിറ്റു കൊണ്ട് ഉടുമ്പന്നൂര്‍ സിറ്റിയില്‍ കാട്ടാനകള്‍ എത്താവുന്ന വിധം ആയിരിക്കുന്നു സ്ഥിതി എന്നത് ഗൗരവമേറിയ ജീവിത പ്രശ്നം ആണ്.കാട്ടാനക്ക് ഒപ്പം കാട്ടുപന്നികളും കുരങ്ങുകളും കൃഷികള്‍ മുഴുവന്‍ നശിപ്പിക്കുകയാണ്. വനാതിര്‍ത്തികളില്‍ ഇലക്ട്രിക് വേലികള്‍ നിര്‍മിച്ചു വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കണം. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ക്ക് നിയമ സംരക്ഷണം അനുവദിക്കരുത്.
ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടു മൃഗങ്ങളെ തുരത്താനും ഒഴിവാക്കുവാനും ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. ഈ വിഷയത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സമചിത്തത കാണിക്കണം എന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം മത്തച്ചന്, ജോസ് മാത്യു, ബെന്നി കുളക്കാട്ട് , നോബിള്‍ അഗസ്റ്റിന്, ജോര്‍ജ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.