കൊച്ചിയിലേക്ക് ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഹോട്ടല്‍, ഹോം സ്റ്റേ മുറികളില്‍ അധികവും ഫുൾ '

കൊച്ചി: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വായി ആഭ്യന്തര വിനോദ സഞ്ചാരികള്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ക്കായി ആഭ്യന്തര വിനോദ സഞ്ചാരികളാണ് ഹോട്ടല്‍, ഹോം സ്റ്റേ മുറികളില്‍ അധികവും ബുക്ക് ചെയ്തിരിക്കുന്നത്.

ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കൊച്ചിയില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ഡിമാൻഡ് ആണുള്ളത്. എന്നാല്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണ്. കൊച്ചിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന പുതിയ ട്രെന്‍ഡ് ആണെന്ന് ടൂറിസം മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍ ബുക്കിങ്ങുകളുടെ കണക്കെടുക്കുമ്പോള്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 20 ശതമാനമായി താഴ്ന്നു. കൊച്ചിയിലെ ഒട്ടുമിക്ക ഹോട്ടലുകളും റിസോര്‍ട്ടുകളും ഏതാണ്ട് പൂര്‍ണമായി ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളുടെ ദിവസ വാടക 20 ശതമാനം വര്‍ധിച്ചു.

ഡിസംബര്‍ അവസാന രണ്ടാഴ്ച ഏതാണ്ട് എണ്‍പത് ശതമാനം മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്നുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് ഈ ടൂറിസം സീസണില്‍ ഉണ്ടാകുമെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ 15 നും ജനുവരി 15 നുമിടയ്ക്ക് കൊച്ചിയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും 90 ശതമാനം മുറികളും ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരികളാണ് ഏറെയും. പുതുതായി ഒന്നും മുന്നോട്ട് വെയ്ക്കാനില്ലാത്തതാണ് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയാത്തതിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ മൂന്നോറോളം ഹോം സ്റ്റേകള്‍ ഏതാണ്ട് പൂര്‍ണമായും ബുക്ക് ചെയ്ത് കഴിഞ്ഞു. കുമ്പളങ്ങിയിലെ മുപ്പതോളം ഹോം സ്റ്റേകളിലും ബുക്കിങ് ഏതാണ്ട് പൂര്‍ണമാണ്. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണതില്‍ മുപ്പത് ശതമാനം വരെ വര്‍ധനയുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രാ നിരക്കിലും വലിയ വര്‍ധനവാണുള്ളത്.

ഫ്ലൈറ്റ്, ട്രെയിന്‍ എന്നിവയ്ക്ക് പുറമെ ലക്ഷ്വറി ബസുകളിലും ആഭ്യന്തര വിനോദ സഞ്ചാരികള്‍ കൂട്ടമായി കൊച്ചിയിലേക്ക് എത്തുന്നുണ്ട്. വിമാനയാത്ര ചെലവ് മൂന്നും നാലുമിരട്ടിയായി വര്‍ധിച്ചതിനാല്‍ ട്രെയിന്‍, ബസ് തുടങ്ങിയ യാത്ര മാര്‍ഗങ്ങളെ ആശ്രയിച്ച് കൊച്ചിയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ട്.

പുതുവത്സര തലേന്ന് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളുടെ മുറി വാടക 14,000 മുതല്‍ 90,000 രൂപ വരെയാണ്. ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ മുറി വാടക 4,500 രൂപ മുതല്‍ പതിനായിരം രൂപ വരെ വര്‍ധിച്ചു.

ഹോം സ്റ്റേകളുടെ നിരക്ക് പ്രതിദിനം ആയിരം മുതല്‍ 12,000 രൂപ വരെയാണ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷ കാലയളവില്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രാ നിരക്ക് 17,000 രൂപ മുതല്‍ 50,000 രൂപ വരെയാണ്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രാക്കൂലി 9000 രൂപ മുതല്‍ 12000 രൂപ വരെയാണ്.

ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര നിരക്ക് 5000 രൂപ മുതല്‍ 30000 രൂപ വരെയായി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ 4000 രൂപ മുതല്‍ 40,000 രൂപ വരെ യാത്രാക്കൂലിയിനത്തില്‍ ചെലവാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !