പാലക്കാട് : ഗ്രാമപ്പഞ്ചായത്തിൽ നിന്ന് ഒറ്റപ്പാലം മണ്ഡലം നവകേരളസദസ്സിലേക്ക് തയ്യാറാക്കി എത്തിക്കുന്നത് 15,000 ഉണ്ണിയപ്പം. ഒപ്പം 15,000 പേർക്കുള്ള ചുക്കുകാപ്പിയും ജീരകവെള്ളവും ശുദ്ധജലവും വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന പൊതു ജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ സ്റ്റാൾ വഴിസൗജന്യമായി വിതരണം ചെയ്യുന്നതിനാണ് ഇത്രയും ഉണ്ണിയപ്പവും ചുക്കുകാപ്പിയും തയ്യാറാക്കുന്നത്.20 ലിറ്റർ വരുന്ന ജാറുകളിൽ നിറച്ച് വെള്ളം വേദിക്കരികിൽ വയ്ക്കും. ഇതിന് വേണ്ടി 25 കുടുംബശ്രീ അംഗങ്ങൾ സ്റ്റാളിലുണ്ടാകും. അമ്പലപ്പാറ പഞ്ചായത്തംഗങ്ങളും ഇവർക്കൊപ്പം സഹായത്തിനുണ്ടാകും. അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് പങ്കെടുക്കുന്നവർക്കെല്ലാമുള്ള കാപ്പിയും എണ്ണക്കടിയും തയ്യാറാക്കുന്നത്.
പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും 500 ഉണ്ണിയപ്പം വീതമാണ് നവകേരളസദസ്സിലേക്ക് സമാഹരിക്കുന്നത്. 1,000 ഉണ്ണിയപ്പങ്ങൾ തരുന്ന വാർഡുകളുമുണ്ട്. ഒരു വാർഡിലും ഏകദേശം 20 കുടുംബശ്രീ യൂണിറ്റുകളാണ് ഉള്ളത്.
ഓരോ യൂണിറ്റും 25 മുതൽ 100 വരെ ഉണ്ണിയപ്പമാണ് തയ്യാർ ചെയ്ത് പഞ്ചായത്ത് ഓഫീസിൽ എത്തിക്കുക. നേരത്തെ പതിനായിരം ഉണ്ണിയപ്പം എത്തിക്കാമെന്നാണ് സംഘാടകർക്ക് ഉറപ്പ് നൽകിയിരുന്നത്.
എന്നാൽ ചില യൂണിറ്റുകൾ കൂടുതൽ തയ്യാറാക്കുന്നത് കൊണ്ടാണ് 15,000 എണ്ണത്തിലേക്ക് ഉയർന്നത്. ഉണ്ണിയപ്പത്തിന് വേണ്ടി നിർബന്ധിത പണപ്പിരിവ് നടത്തുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
പണം പിരിച്ചിട്ടില്ലെന്നും താത്പര്യമുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഇതിൽ പങ്കാളികളായിട്ടുള്ളതെന്നും അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി.എസ്. സുരഭി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.