കൊല്ലം: തട്ടിക്കൊണ്ട് പോയ അന്ന് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി.
കാറിൽ പോകുന്ന വഴി പല സ്ഥലത്ത് വച്ചും കുട്ടിയുടെ തല പ്രതികൾ ബലം പ്രയോഗിച്ച് താഴ്ത്തിയെന്നും ഇതിനിടെ താൻ കരഞ്ഞപ്പോൾ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പോലീസിന് മൊഴി നൽകി.തട്ടിക്കൊണ്ട് പോയതിന്‍റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. സംഘത്തിൽ ആദ്യമുണ്ടായിരുന്നവരേക്കാൾ കൂടുതൽ ആളുകളുണ്ടെവന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന.
പപ്പ വരുമെന്നാണ് തന്നെ പാർക്കിൽ കൊണ്ടുവിട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.