ബംഗളൂരു: ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് കുത്തേറ്റു മരിച്ചു. 27 കാരനായ ഉമേഷ് ധാമിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ഭാര്യ മനീഷ ധാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നഗരത്തിലെ സ്വകാര്യ കോളജിൽ ഹൗസ് കീപ്പിങ് തൊഴിലാളികളാണ് ഉമേഷും മനീഷയും. ബുധനാഴ്ച രാത്രി കൂട്ടുകാരുമൊത്ത് മദ്യപിച്ചശേഷം ഉമേഷ് വീട്ടിലെത്തി. ഈ സമയം ഭാര്യ ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ ഇതു സംബന്ധിച്ച് വഴക്കിടുകയുമായിരുന്നു.മനീഷക്ക് വേറൊരാളുമായി ബന്ധമുണ്ടെന്ന് ഉമേഷ് ആരോപണമുന്നയിച്ചതോടെ അരിശം പൂണ്ട മനീഷ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭർത്താവിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.