തിരുവനന്തപുരം: 2024ലെ ഓസ്കർ പുരസ്കാരത്തിനുള്ള അന്തിമ ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള ചിത്രം '2018' പുറത്ത്.
മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ചിത്രം. 85ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഈ വിഭാഗത്തിൽ മത്സരിക്കാനുണ്ടായിരുന്നത്. എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല.ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ പ്രളയകാലത്തിന്റെ കഥ പറഞ്ഞ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായിരുന്നു 2018. ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക്ശേഷം ഓസ്കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.