അയർലണ്ട് :DMA ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ 29 ന് അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ∙ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (DMA)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ 29 ന് നടക്കും.
29 ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് ആഘോഷങ്ങൾ നടക്കുക. Tulleyallen Parish Hall ൽ വെച്ചു നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പ്രോഗ്രാമുകൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ ഉണ്ടായിരിക്കും.തുടർന്നു ക്രിസ്മസ് വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് ഡിഎംഎ ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 21 ന് നടന്ന ഡിഎംഎ - ടൈലക്സ് 'ടാലന്റ് ഹണ്ട് 2023' മത്സര വിജയികൾക്കുള്ള സമ്മാനദാനം ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് വിതരണം ചെയ്യും.
18 വർഷങ്ങൾക്ക് മുൻപ് അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആരംഭിച്ച DMA മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് കാഴ്ചവയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.