1992 ഡിസംബർ 6, ഫാസിസ്റ്റ് വിരുദ്ധ ദിനം, എറണാകുളം ജില്ലയിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിക്കും : അജ്മൽ കെ മുജീബ്.

കൊച്ചി: ഡിസംബർ 06, ബാബരി, അനീതിയുടെ 31വർഷങ്ങൾ എന്നപ്രമേയത്തിൽ ജില്ലയിൽ മൂന്നിടങ്ങളിൽ സായാഹ്ന  സദസ്സ് സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് വ്യകതമാക്കി.

ഇന്ത്യയിൽ ഗാന്ധിവധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബരി മസ്ജിദിന് നേരെ ഉണ്ടായത്. 31 വർഷങ്ങൾക്കിപ്പുറവും ബാബരി മസ്ജിദിന് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്,അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം, കോതമംഗലം, നോർത്ത് പറവൂർ എന്നിടങ്ങളിലാണ് സായാഹ്ന സദസ്സ് സംഘടിപ്പിക്കുന്നത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നടക്കുന്ന പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് നിമ്മി നൗഷാദ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ തുളസിധരൻ പള്ളിക്കൽ ഉത്ഘാടനം ചെയ്യും.

കോതമംഗലം നെല്ലിക്കുഴിയിൽ നടക്കുന്ന സായാഹ്ന സംഗമത്തിന് ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് അധ്യക്ഷത വഹിക്കും, സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും.
നോർത്ത് പറവൂരിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി അധ്യക്ഷത വഹിക്കും,ജില്ലാ പ്രസിഡന്റ്‌ വികെ ഷൗക്കത്തലി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം ഭാരവാഹികൾ വിവിധ പരിപാടികളായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !