തൃശൂർ: വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ബി ജെ പി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ, കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരാണ് അറസ്റ്റിലായത്.
ഇവിടെ നിന്ന് 15,000 കുപ്പി വ്യാജ വിദേശ മദ്യം പിടിച്ചെടുത്തു. കൂടാതെ 2,500 ലിറ്റർ സ്പിരിറ്റും കണ്ടെത്തി. കോഴി ഫാമിന്റെ മറവിലായിരുന്നു വ്യാജ മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോഴിത്തീറ്റയും മറ്റും വയ്ക്കുന്ന മുറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ലാൽ നാടക നടൻ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.