ഇന്ദ്രൻസ് അസാമാന്യ പ്രകടനം നടത്തിയ 'ഉടല്‍'; ധ്യാൻ ശ്രീനിവാസൻ-ദുര്‍ഗ കൃഷ്ണ ചിത്രം ഒടിടിയിലേക്ക്,,

 ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഉടല്‍' ഒടിടി റിലീസിനൊരുങ്ങുന്നു.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞയുടൻ ഒടിടി പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തിയേറ്ററുകളിലാകെ ഭീതി പടര്‍ത്തിയ 'ഉടല്‍' രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20-ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

സിനിമ കണ്ടവരെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ദിലീപ് നായകനായെത്തുന്ന 'തങ്കമണി'യാണ് രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങി നില്‍ക്കുന്ന പുതിയ ചിത്രം.

റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്ന 'ഉടല്‍' റെക്കോഡ് തുകയ്ക്കാണ് സൈന പ്ലേ സ്വന്തമാക്കിയത്. 

ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകിയതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. പ്രവീണും ബൈജു ഗോപാലനുമാണ് 'ഉടല്‍'ന്റെ സഹനിര്‍മ്മാതാക്കള്‍. എക്സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. ഡിസ്ട്രിബ്യൂഷൻ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

കുട്ടിച്ചായനായി ഇന്ദ്രൻസ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ചത്. 

ഷൈനി ചാക്കോയായി ദുര്‍ഗ കൃഷ്ണ വേഷമിട്ടു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് കൈകാര്യം ചെയ്തു. വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !