കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് റോഡരികില്‍,,

റായ്പൂര്‍: കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി റോഡില്‍ തള്ളി. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് കൊലപാതകം നടന്നത്.ഛോട്ടു കുര്‍സാം എന്ന യുവാവിന്റെ മൃതദേഹമാണ് ഗോണ്‍ ഗ്രാമത്തിന് സമീപമുള്ള റോഡില്‍ നിന്നും കണ്ടെത്തിയത്.

കമ്യൂണിസ്റ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛോട്ടു കുര്‍സാം മാസങ്ങള്‍ക്ക് മുൻപാണ് പോലീസിന് മുൻപില്‍ കീഴടങ്ങിയത്. അമ്മാവനായ രാജു കുര്‍സാമും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഒരു രോഗിയെ ആംബുലൻസില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഛോട്ടു കുര്‍സാമിനെ അമ്മാവനും നാല് കൂട്ടാളികളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.

ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് നക്സലൈറ്റ് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നിരോധിത കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഛോട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !