തിരുവനന്തപുരം: കോര്പ്പറേഷന് സ്വയം തൊഴില്‍ സംഘങ്ങള്‍ക്ക് നല്കുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യ ആസൂത്രക അറസ്റ്റില്‍.
കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തന്‍പള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനില്‍ സിന്ധു(54)വിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.സംരംഭം തുടങ്ങാന്‍ സംഘാടകസമിതിയുണ്ടാക്കിയതും രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ നേതൃത്വം നല്കിയതും സിന്ധുവാണെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
28 പേരില്‍ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേര്‍ന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം മുരുക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസില്‍ ഇനി ഇന്ത്യന്‍ ബാങ്ക് ഈഞ്ചയ്ക്കല്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.സ്വയം സഹായ സംഘങ്ങള്‍ക്ക് നല്കുന്ന വായ്പ ഇടനില നിന്ന് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്പ്പറേഷന് സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം.
നാലുപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളാണുണ്ടായിരുന്നത്. ബാങ്കിലേക്ക് സംരംഭകര്‍ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാല്‍, സംരംഭകര്‍ക്കൊന്നും തുക ലഭിച്ചില്ല. ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.