ഡല്‍ഹി: മണിപ്പൂരിലെ ചുരാചന്ദ് പൂരിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുമെന്ന ഗോത്രസംഘടനകളുടെ പ്രഖ്യാപനത്തിനിടെയാണ് 2 മാസത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചത്.
വിവിധ മോര്‍ച്ചറികളിലുണ്ടായിരുന്ന കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് ഐടിഎൽഎഫ് പ്രസ്താവനയിറക്കിയിരുന്നു.മോർച്ചറികളിൽ സൂക്ഷിച്ചിട്ടുള്ള 60 പേരുടെ മൃതദേഹങ്ങളാണ് കൂട്ടമായി സംസ്കരിക്കുക. അതിനിടെ കഴിഞ്ഞ ദിവസവും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.