ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ ഹമാസിനെ പിന്തുണയ്ക്കുന്നതിനായി, സൈബര്‍ ചാരവൃത്തി തന്ത്രമിറക്കി ഇറാൻ. ഇസ്രായേല്‍ സൈനികരില്‍ നിന്ന് രഹസ്യങ്ങള്‍ ചൂണ്ടാൻ ഹീബ്രു സംസാരിക്കുന്ന സ്ത്രീകളെ നിയോഗിച്ചതായി കണ്ടെത്തല്‍.
സൈനികരെ പ്രലോഭിപ്പിക്കുന്നതിനായി, അയക്കപ്പെട്ട ചില ചിത്രങ്ങളിലും വീഡിയോകളിലും ഇറാനിയൻ സ്ത്രീകള്‍ തൊപ്പികള്‍ ധരിച്ച് കനത്ത മേക്കപ്പ് ധരിച്ചതായാണ് കാണപ്പെട്ടത്. ചില ചിത്രങ്ങളില്‍ സ്ത്രീകള്‍ നാമ മാത്രമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
അതേസമയം അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ചിലതില്‍ ഇറാനിയൻ സ്ത്രീകള്‍ പൂര്‍ണ്ണ നഗ്നരമായി കാണപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹണിട്രാപ്പ് ചെയ്യാൻ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ഇറാനിയൻ വനിതകള്‍ക്ക് പരിശീലനം നല്‍കിയത് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഹീബ്രു ഭാഷയില്‍ മികച്ച പരിശീലനം നല്‍കിയിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി ഇസ്രായേല്‍ സൈനികരുമായി എങ്ങനെ ബന്ധപ്പെടണമെന്നും അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടത് എങ്ങനെയാണെന്നും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ഇസ്രായേലി സൈനികരെ വലിയിലാക്കാൻ വേണ്ടി അശ്ലീല, വീഡിയോകളും ചിത്രങ്ങളുമാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളില്‍ നിന്നാണ് ഇസ്രായേല്‍ സെെനികരെ സ്വധീനിക്കാൻ ശ്രമം നടന്നത്.
ഇതില്‍ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തര്‍ഷിജി, ഹനിയ ഗഫാരിയൻ എന്നിങ്ങനെയാണെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.
ഹണിട്രാപ്പിലൂടെ സ്ത്രീകള്‍ക്ക് നിരവധി വിവരങ്ങള്‍ ഇസ്രായേല്‍ സെെനികരുടെ പക്കല്‍ നിന്ന് ലഭിച്ചുവെന്നും അവ ഹമാസിന് കൈമാറിയതായും ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന വാര്‍ത്താ ഏജൻസി വ്യക്തമാക്കുന്നു.
ഇതില്‍ നിന്നും ഇസ്രായേല്‍ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താൻ ഹമാസ് തീവ്രവാദികള്‍ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്നും വാര്‍ത്ത ഏജൻസി വ്യക്തമാക്കുന്നു.
ഇത് ആദ്യമായല്ല ഇത്തരമൊരു ഹണിട്രാപ്പ് പുറത്തുവരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഹണിട്രാപ്പിലൂടെ ഹമാസ് തങ്ങളുടെ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രതിരോധ സേന സൂചിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഇസ്രായേല്‍ പ്രതിരോധ സേന നശിപ്പിക്കുകയും ചെയ്തിരുന്നു. ഹണിട്രാപ്പിന് നേതൃത്വം നല്‍കുന്നത് ഇറാനാണെന്നും സൈനികരെ വശീകരിക്കാൻ സ്ത്രീകളുടെ വോയ്‌സ് റെക്കോര്‍ഡിംഗുകളും വീഡിയോ കോളുകളും ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞിരുന്നു. ഈ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യാൻ സോഷ്യല്‍ മീഡിയ സൈറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫേക്ക് അക്കൗണ്ടുകള്‍ വഴി, സൈനികരുമായി ബന്ധപ്പെടുകയും ഹമാസിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കത്തിടപാടുകള്‍, വോയ്‌സ് റെക്കോര്‍ഡിംഗുകള്‍, വീഡിയോ കോളുകള്‍ എന്നിവയിലൂടെ, നിരന്തരമായി ബന്ധപ്പെട്ടിരുന്നു.
ആയിരത്തോളം സൈനികര്‍ ഇരകളായിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ വിശ്വാസ്യത പിടിച്ച് പറ്റാൻ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ, ബന്ധുക്കളും സുഹൃത്തുക്കളും എന്ന വ്യാജേന കൂടുതല്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നു. സൈനികര്‍ ഗാസയില്‍ പ്രവേശിക്കുന്നത് എപ്പോഴാണെന്നതടക്കം ഇവര്‍ സൈനികരില്‍ നിന്ന് മനസിലാക്കിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.