മൂലമറ്റം: കേന്ദ്ര സർക്കാരിൻ്റെ വികസന പദ്ധതികളും, ജനക്ഷേമപദ്ധതികളും സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച് ഇന്ത്യയിലാകമാനം നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രക്ക് മൂലമറ്റത്ത് ഉജ്വല വരവേൽപ് നൽകി.
മൂലമറ്റം എസ്ബിഐ ബ്രാഞ്ച് മാനേജർ എം.ഏ. അഷിഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടോമി വാളികുളം, പി.ഏ.വേലുക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു.
കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർമാരിമുത്തു, കൃഷി ഓഫീസർ സുജിതമോൾ, പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ഡപ്യൂട്ടി പോസ്റ്റ് മാസ്റ്റർ എൻ.ഹരികുമാർ ഗ്യാസ് കമ്പനി, വിവിധ ബാങ്കുകൾ, ഡ്രോൺ പരിശീലന ഏജൻസി, എഫ് എസിറ്റി തുടങ്ങി വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ പ്രതിനിധികൾ അവരുടെ പദ്ധതികൾ വിശദീകരിച്ചു.
കേന്ദ്ര സർക്കാർ സഹായത്താൽ സംരംഭങ്ങൾ നടത്തുന വിവിധകുടുംബശ്രീ സംഘങ്ങൾ. മുദ്ര ലോൺ എടുത്ത് സംരംഭങ്ങൾ ആരംഭിച്ച് വിജയിച്ചവർ തുടങ്ങിയവർ തങ്കളുടെ അനുഭവങ്ങളും സന്തോഷവും പങ്ക് വച്ചു.
മികച്ച സമ്മിശ്ര കർഷകനായ ജോസഫ് ജെ.ഓലിക്കൻ, 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച പഞ്ചായത്തിലെ ആദ്യതൊഴിലുറപ്പ് തൊഴിലാളിയായ കുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.