ഡല്‍ഹി: മിശ്രവിവാഹ വിവാദത്തില്‍ വിചിത്ര പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
അരിപ്പത്തൊപ്പിക്കാരേയും ചട്ടിത്തൊപ്പിക്കാരേയും മാത്രം വെച്ച് ഹമാസ് റാലി നടത്തിയത് വിനാശകരമായ നിലപാടാണ് എന്നും പറഞ്ഞതാണ്. ഇപ്പൊ അവരെല്ലാം മിശ്രവിവാഹത്തിന് എതിരായി വന്നിരിക്കയാണ്. സിപിഐഎമ്മിന് അത് കിട്ടണ'മെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിഷയം വിവാദമായതോടെ പ്രസംഗത്തില്‍ വിശദീകരണവുമായി നാസര്‍ ഫൈസി കൂടത്തായി തന്നെ രംഗത്തെത്തി. 'മുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകല്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്'. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അര്‍ത്ഥത്തിലല്ല എന്നാണ് വിശദീകരണം.
ഡോ ഷഹനയുടെ ആത്മഹത്യയില്‍ പ്രതിയായ ഡോ. റുവൈസ് എസ്എഫ്ഐക്കാരനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തയാളാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.