പാലാ:ഭിന്നശേഷിമാസാചരണത്തോടനുബന്ധിച്ച് പാല ബി ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നു മുതൽ നടന്നു വന്നിരുന്ന പ്രവർത്തനങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി ബി ആർ സി തലത്തിൽ ഇൻക്ലൂസീവ് കായികോത്സവം പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 30 /12/ 2023ന് സംഘടിപ്പിച്ചു.
പാല മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിജി ജോജോ മാർച്ച് പാസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷി കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ ആയ സ്റ്റാൻഡിങ് ത്രോ, സ്റ്റാൻഡിങ് ജമ്പ്, റിലേ 4×100, ക്രിക്കറ്റ്, ഫുട്ബോൾ,ബാഡ്മിന്റൺ എന്നിവ നടന്നു.ഇൻക്ലൂസീവ് കായികോത്സവം സമാപന സമ്മേളനം പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. ബിപിസി ജോളിമോൾ ഐസക്, ബി ആർ സി ട്രെയിനർമാരായ രാജകുമാർ, ജെസ്സി മോൾ, കായിക അധ്യാപകൻ റോയ്, ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ക്ലസ്റ്റർ കോഡിനേറ്റർമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.